
രാം ചരൺ നായകനായി ബുചി ബാബു സന രചനയും സംവിധാനവും നിർവഹിക്കുന്ന'പെദ്ധി"എന്ന ചിത്രത്തിലെ ജഗപതി ബാബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന അതിശക്തമായ കഥാപാത്രത്തെയാണ് ജഗപതി ബാബു അവതരിപ്പിക്കുന്നത്.
വളരെ വ്യത്യസ്തമായ ലുക്കിലാണ് ജഗപതി ബാബു. അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അപ്പലസൂരി എന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്.ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക.
ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് മറ്റൊരു പ്രധാന താരം.
ദേശീയ അവാർഡ് ജേതാവ് കൂടിയായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ. ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ. ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |