
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ പവന് 1,16,800 രൂപയും ഗ്രാമിന് 14,600 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതുമുതൽ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സ്വർണത്തിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.
ആഗോളവിപണിയിൽ ഇനിയും സ്വര്‍ണവില ഉയരാനാണ് സാദ്ധ്യത. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി നീങ്ങുന്നുണ്ടെങ്കിലും വാക്പോര് ശക്തമാണ്. ഇരുവിഭാഗവും സൈനികമായി സജ്ജരാകുകയും ചെയ്യുന്നുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വില ഇനിയും കൂടിയേക്കും. അതേസമയം, ഒരു പവന്‍ പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 1.18 ലക്ഷത്തിന് അടുത്തുവരെ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 290 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |