പാറശാല: സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച് കടത്തിയതായി പരാതി. പാറശാല പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഒരു സ്ഥാപനത്തിന് മുന്നിൽ ഹാൻഡിൽ ലോക്ക് ചെയ്ത നിലയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടിച്ച് കടത്തിയത്. തിരുവനന്തപുരത്തെ ഒരു പത്രസ്ഥാപനത്തിൽ ജോലിചെയ്യുന്ന പാറശാല തളച്ചാൻവിള മണലുവിള വീട്ടിൽ സുജിൻരാജിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ19 -1545 എന്ന കറുത്ത പൾസർ ബൈക്ക് ആണ് മോഷ്ടിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
