
വയസ് : 80
ജനനം: 1945 ഓഗസ്റ്റ 15
മരണം: 2025 ഡിസംബർ 30
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി.
1991-1996,1996 (ഏതാനും ആഴ്ചകൾ മാത്രം) 2001-2006 കാലങ്ങലിൽ പ്രധാനമന്ത്രി
വ്യാപാരിയായ ഇസ്‌കന്ദർ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി ജൽപായ്ഗുരിയിലാണ് ജനനം.
1947-ലെ വിഭജനത്തിനുശേഷംകുടുംബം കിഴക്കൻ പാകിസ്താനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) മാറി.
ബംഗ്ലാദേശിലെ ദിനാജ്പുർ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ദിനാജ്പുർ ഗേൾസ് സ്‌കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായി.
1960-ൽ പാകിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്‌മാനുമായി വിവാഹം.
മക്കൾ താരിഖ് റഹ്മാൻ,അറാഫത്ത് റഹ്മാൻ
1965-ൽ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജിൽ ചേർന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടർന്നു.
1980 മേയ് 30ൽ സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടു.പിന്നാലെ പ്രതിസന്ധിയിലായ ബിഎൻപിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്.
1984-ൽ പാർട്ടിയുടെ അധ്യക്ഷ പദവിയിലെത്തി.
1991 മാർച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു.
2018 അഴിമതി കേസിൽ 17 വർഷം ശിക്ഷിക്കപ്പെട്ട ഖാലിദ വീട്ടു തടങ്കലിലായിരുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ ജയിൽ മോചിതയായി.
അസുഖങ്ങളെത്തുടർന്ന് നവംബർ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വ രാവിലെ ആറിന് ധാക്കയിലെ എവർകെയർ ആശുപത്രിയിൽ അന്ത്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |