
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുനാൾ എന്ന ചിത്രത്തിൽ നായകനായി എത്തുന്ന വിനായകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കുതിരപ്പുറത്ത് വരുന്ന വിനായകനെ പോസ്റ്ററിൽ കാണാം. ക്രോവേന്മാരും സ്രാപ്പേൻമാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ .വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും സാഗർ സൂര്യയും ജുനൈസും മോക്ഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും പൂർത്തിയായി, അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നീ ബാനറിൽ മനോജ് കുമാർ കെ. പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം : അരുൺ ചാലി. , സ്റ്റോറി ഐഡിയ : ഫാ .വിത്സൺ തറയിൽ , ക്രീയേറ്റിവ് ഡയറക്ടർ : സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, കലാസംവിധാനം : വിനോദ് രവീന്ദ്രൻ, എഡിറ്റർ : രോഹിത് വി .എസ് വാര്യത്ത്, ഗാനങ്ങൾ: വിനായക് ശശികുമാർ,സംഗീതം : മണികണ്ഠൻ അയ്യപ്പാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ദിനിൽ എ. ബാബു, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, മേക്കപ്പ് : റോണക്‌സ് സേവ്യർ,
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : പി ആർ. സോംദേവ്, , പി. ആർ .ഒ ആന്റ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |