
രജനികാന്ത് ചിത്രം ജയിലർ 2 വിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ അതിഥിവേഷത്തിൽ . താരരാജാക്കന്മാരുടെ നീണ്ടനിര തന്നെ ക്യാമിയോ ആയി എത്തുന്നുണ്ട്.
മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്റഫ് എന്നിവരും അതിഥിവേഷത്തിൽ എത്തുന്നു. ജയിലറിൽ വർമ്മൻ എന്ന പ്രതിനായകനായി തിളങ്ങിയ വിനായകനും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നിശ്ചയിച്ച വേഷത്തിൽ ആണ് ഷാരൂഖ് ഖാൻ എത്തുന്നത്. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. ബോളിവുഡ് താരം വിദ്യാബാലൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജയിലറിൽ ഡാൻസ് നമ്പരുമായി എത്തിയ തമന്ന ഭാട്ടിയ ഇത്തവണയും നൃത്തം ആടുന്നുണ്ട്. എസ്.ജെ. സൂര്യ, യോഗിബാബു, സുനിൽ, രമ്യകൃഷ്ണൻ, മേഘ്നരാജ്, മിർണ മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മക്കൾ സെൽവൻ വിജയ് സേതുപതിയും ജയിലർ 2വിൽ അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ട്.
മലയാള താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, ഷംന കാസിം, രാജേഷ് മാധവൻ, വിനീത് തട്ടിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അതേസമയം ഇത് രണ്ടാംതവണ ആണ് ഷാരൂഖ് ഖാനും രജനി കാന്തും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്.
2011 ൽ ഷാരൂഖ് ഖാന്റെ സൈ ഫൈ ചിത്രം റാ.വണിൽ അതിഥി വേഷത്തിൽ രജനികാന്ത് എത്തിയിരുന്നു. എന്തിരൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ചിട്ടി റോബോട്ടായാണ് രജനികാന്ത് റാ. വണിൽ എത്തിയത്. ജയിലർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടും രജനികാന്ത് എത്തുന്ന ജയിലർ 2 നെൽസൻ സംവിധാനം ചെയ്യുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |