
കോട്ടയം: മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെ.എസ്.ആർ.ടി.സി ബസ് പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലച്ചെ നാലോടെ മണിമലയ്ക്ക് സമീപം പഴയിടത്താണ് സംഭവം. മഞ്ചേരി സ്വദേശികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്റെ പിൻഭാഗത്ത് നിന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങി. ഉടൻ തീ ആളിപ്പടരുകയായിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. തുർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |