
കഴക്കൂട്ടം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തുമ്പ മേനംകുളം ഷാഹിൻ കോട്ടേജിൽ ഷാരോൺ ജേക്കബ് (29), പള്ളിത്തുറ ആറ്റിൻകുഴി പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (31) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കഴക്കൂട്ടം ആറാട്ടുവഴി പാലത്തിന് സമീപത്തുനിന്ന് പിടികൂടിയ ഷാരോൺ ജേക്കബിൽ നിന്ന് 10.77 ഗ്രാം എം.ഡി.എം.എയും 3.69 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തുമ്പ ഡൊമിനിക് ചർച്ചിന് സമീപത്ത് നിന്നാണ് ഡൊമിനിക് പീറ്ററിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 14.358 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. സിറ്റി ഡാൻസാഫ് എസ്.ഐമാരായ ജെ.എസ്. മിഥുൻ, വി.എസ്. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |