
മുംബയ്: വിവാഹാഭ്യർത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച 25കാരിക്കെതിരെ കേസ്. മുംബയ് സാന്താക്രൂസിലാണ് സംഭവം നടന്നത്. ജോഗീന്ദർ മഹ്‌തോ (45) എന്നയാൾക്കാണ് പരിക്കേറ്റത്. ജോഗീന്ദറെ ന്യൂ ഇയർ പാർട്ടിക്കായി വിളിച്ചുവരുത്തിയതിനുശേഷമായിരുന്നു ആക്രമണം.
ഏഴുവർഷമായി ജോഗീന്ദറുമായി അടുപ്പത്തിലായിരുന്നു യുവതി. പുതുവർഷം ഒരുമിച്ച് ആഘോഷിക്കാനായി ഇയാളെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ജോഗീന്ദർ ഇത് നിരസിച്ചതോടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പുറത്തേക്കോടിയ ഇയാൾ സഹോദരനെ വിളിച്ചുവരുത്തിയതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
മുൻപ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് യുവതിയുടെ വിവാഹശേഷം ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് ജോഗീന്ദർ പൊലീസിന് മൊഴി നൽകിയത്. യുവതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |