
നെയ്യാറ്റിൻകര: എട്ടു വയസുകാരിയെ പീഡിപ്പിച്ച 62 വയസുകാരനെ, നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ.പ്രസന്ന 45 വർഷം കഠിന തടവും, 1,40000 രൂപ പിഴയും ശിക്ഷിച്ചു.പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവായി.മാരായമുട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ സുഭാഷ് കുമാറാണ്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു.25 രേഖകൾ കോടതിയിൽ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ് കുമാർ ഹാജരായി.ലെയ്സൺ ഓഫീസർമാരായി എ.എസ്.ഐ ശ്യാമള ദേവി,സി.പി.ഒ ജനീഷ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |