
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കൂറുമാറ്റം നടത്തിയവരുമായും അതിന് ചുക്കാൻ പിടിച്ചവരുമായും അനുരഞ്ജന ചർച്ചകൾക്ക് കെ.പി.സി.സി തുടക്കമിട്ടതോടെ പുറത്താക്കിയവരെ തിരിച്ചെത്തിച്ചാൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരോട് പരാജയപ്പെട്ടവരടക്കമാണ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെടുന്നത്.
അതേസമയം, കൂറുമാറി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായവരെ രാജിവയ്പ്പിച്ച് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായിരുന്ന ശാലിനി ജോയ്, തങ്കമണി മോഹൻ, മുൻ പഞ്ചായത്തംഗം ബെന്നി, നൗഷാദ് കല്ലുപറമ്പിൽ, വി.വി.പീയൂഷ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. മറ്റത്തൂരിൽ വിമത നീക്കത്തിന് പിന്തുണ നൽകുന്നത് മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണെന്നും ആരോപിച്ചു.
അതേസമയം. റോജി എം.ജോണിന്റെ നേതൃത്വത്തിൽ നടത്തുന്ന അനുരഞ്ജന ചർച്ചയിൽ സി.പി.എമ്മിനെ ഭരണത്തിൽ നിന്ന് അകറ്റി നിറുത്തണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് രാജിവച്ചവർ ഉന്നയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |