
തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിറങ്ങി അഞ്ച് മാസമായിട്ടും നിയമനം മന്ദഗതിയിൽ.ഇതുവരെ ആകെ നടന്നത് 355 നിയമനങ്ങൾ മാത്രമാണ്.അതിലാകട്ടെ 221 എണ്ണവും എൻ.ജെ.ഡി ഒഴിവിലേക്കും. ശേഷിച്ച 134 നിയമനങ്ങൾ ഭിന്നശേഷിക്കാർക്കാണ്.റിട്ടയർമെന്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വകുപ്പ് മേധാവികൾ താത്പര്യമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും എസ്.ഐ.ആർ ജോലികളുടെയും പേരിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സ്ഥാനക്കയറ്റം വൈകുന്നതും തടസമാണ്.
ഇതുവരെയുള്ള നിയമനശുപാർശകളിൽ ഏറ്റവും കൂടുതൽ നടന്നത് പാലക്കാടാണ്.45എണ്ണം. കാസർകോട്ടുനിന്നും 9 പേർക്കാണ് നിയമനം ലഭിച്ചത്. ചില ജില്ലകളിൽ ആദ്യ റാങ്കുകാർക്കുപോലും നിയമനശുപാർശ അയച്ചിട്ടില്ല. കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ നവംബറിലാണ് അവസാനത്തെ നിയമനശുപാർശ അയച്ചത്.റാങ്ക്പട്ടികയിൽ നിന്ന് എത്രയുംവേഗം നിയമനം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പുതിയ റാങ്ക്പട്ടികയിൽ-20,589 പേർ
മുഖ്യപട്ടികയിൽ-9945 പേർ
സമുദായ സംവരണ ഉപപട്ടികയിൽ-10,202 പേർ
ഭിന്നശേഷി സംവരണ ഉപപട്ടികയിൽ-442 പേർ
കഴിഞ്ഞ റാങ്ക്പട്ടികയെക്കാൾ കുറവ്- 2929 പേർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |