
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ പരീക്ഷകൾ 31ന് ആരംഭിക്കും.പരീക്ഷ രജിസ്‌ട്രേഷൻ അപേക്ഷ ഓൺലൈനായി പിഴ കൂടാതെ 17 വരെയും 210 രൂപ പിഴയോടെ 19 വരെയും 525 രൂപ അധിക പിഴയോടെ 21 വരെയും www.sgou.ac.in or erp.sgou.ac.in വഴി സമർപ്പിക്കാം. ഫീസ് സംബന്ധമായ വിവരങ്ങളും, പരീക്ഷ തീയതികളും സമയവും അടങ്ങിയ പരീക്ഷാ ടൈം ടേബിളും പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റും സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ 26 മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |