
1. ജെ.ഇ.ഇ 2026 ഷെഡ്യൂൾ:- ഐ.ഐ.ടികൾ, ഐ.ഐ.എസ്സി ബംഗളൂരു, ഐ.ഐ.എസ്.ഇ.ആറുകൾ, ഐ.ഐ.എസ്.ടികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഷെഡ്യൂൾ ഐ.ഐ.ടി റൂർക്കി പ്രസിദ്ധീകരിച്ചു. ജെ.ഇ.ഇ മെയിൻ 2026യോഗ്യത നേടിയവർക്ക് ഏപ്രിൽ 23മുതൽ മേയ് 2വരെ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാം. മേയ് 17നാണ് പരീക്ഷ. ജൂൺ 1ന് ഫലം പ്രസിദ്ധീകരിക്കും. JoSAA 2026 കൗൺസലിംഗ് ജൂൺ 2ന് ആരംഭിക്കും. വെബ്സൈറ്റ്: jeeadv.ac.in.
2. ആയുർവേദ ഡിപ്ലോമ പ്രോഗ്രാം:-സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയ്ക്ക് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആയുർവേദ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ വെൽനെസ് സെന്റർ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ്, ഡിപ്ലോമ ഇൻ ആയുർവേദ പോസ്റ്റ് നാറ്റൽ കെയർ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി ഒരുവർഷവും അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി രണ്ടു വർഷവുമാണ്. യോഗ്യത പ്ലസ്ടു. വിവരങ്ങൾക്ക് :7561898936, 8547675555, 8281114464.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |