തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞിക്കടുത്ത് ആറിനോട് ചേർന്നുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നായയുടെ കുരകേട്ട് വീട്ടുകാർ നോക്കുമ്പോൾ കണ്ടത് രണ്ട് മൂർഖൻ പാമ്പുകൾ ചുറ്റിപിണയുന്ന കാഴ്‌ചയാണ്. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ തെരച്ചിൽ തുടങ്ങി.
ആദ്യം ഒരു മൂർഖൻ പാമ്പിനെ കണ്ടു. നല്ല വലുപ്പവും ആരോഗ്യവുമുള്ള ആൺ മൂർഖൻ. രണ്ടാമത്തെ മൂർഖൻ ഇരുന്നത് ചട്ടിക്കകത്തായിരുന്നു. ഇണചേരാൻ എത്തിയതാണ് രണ്ട് പാമ്പുകളും. ഇതിനിടയിൽ മൂർഖൻ ഒപ്പമുണ്ടായിരുന്ന മൂർഖൻ പാമ്പിനെ കടിച്ചു. കാണുക വെള്ളപാമ്പിനെ കണ്ട സ്ഥലത്ത് നിന്ന് രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |