
കൊച്ചി: ഡിസംബർ 12ന് ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ 31 വരെ സന്ദർശിച്ചത് 1.6 ലക്ഷം ആസ്വാദകർ. കലാപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ പ്രാദേശികസമൂഹവും ബിനാലെ സന്ദർശിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്കും വേദികളിലേക്കും വ്യാപിച്ചതാണ് ബിനാലെയുടെ പതിപ്പിന്റെ സവിശേഷതയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വി. വേണു പറഞ്ഞു. മുൻപതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊച്ചിയിലെ വ്യത്യസ്തവും വിശാലവുമായ സ്ഥലങ്ങൾ, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, വെയർഹൗസുകൾ, പൊതുയിടങ്ങൾ, ഇതരവേദികൾ എന്നിവിടങ്ങളിലേക്ക് ബിനാലെ വികസിച്ചു. പുതിയ ഇൻസ്റ്റലേഷനുകളും തത്സമയ കലാപരിപാടികളും ജനങ്ങളെ ആകർഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |