
കൊച്ചി: ഡോ. ബിജു ദാമോദരൻ സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനിയ- ഇന്ത്യ സംയുക്ത ചലച്ചിത്രം 'പാപ്പ ബുക്ക" തിങ്കളാഴ്ച കൊച്ചിയിൽ പ്രദർശിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 5.45ന് എറണാകുളം കാരിക്കാമുറി ചാവറ ഡോൾബി തീയേറ്ററിലാണ് പ്രദർശനം. പ്രകാശ് ബാരെ, റിതാബാരി ചക്രബർത്തി, പപ്പുവ ന്യൂ ഗിനിയയിലെ സിനോ ബോബോറോ എന്നിവരാണ് അഭിനേതാക്കൾ.
രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യകക്ഷികൾക്കുവേണ്ടി യുദ്ധത്തിനു പോയി, തിരിച്ചു വരാത്ത ഇന്ത്യൻ പട്ടാളക്കാരുടെ മറക്കപ്പെട്ട സത്യങ്ങളെത്തേടി രണ്ട് ഇന്ത്യൻ ചരിത്രകാരന്മാർ പപ്പുവ ന്യൂ ഗിനിയയിൽ നടത്തുന്ന യാത്രയാണ് പ്രമേയം. പ്രദർശനത്തിനു ശേഷം സംവിധായകൻ, അഭിനേതാക്കൾ, പിന്നണി പ്രവർത്തകർ തുടങ്ങിയവർ പ്രേക്ഷകരുമായി സംവദിക്കും.
2025 ഓസ്കാറിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എൻട്രി ആയിരുന്ന ഈ ചിത്രം. ബെലാറസ് 'മിൻസ്ക്" ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ചിത്രം ഈ മാസം നടക്കുന്ന ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ കോമ്പറ്റീഷൻ വിഭാഗത്തിലുണ്ട്. ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റ് എൻട്രി ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |