കോഴിക്കോട്: മൂന്നും നാലും പതിറ്റാണ്ടിലധികം വിദ്യാർത്ഥികൾക്ക് അന്നം വിളമ്പിയിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് പിരിഞ്ഞുപോകേണ്ടിവരുന്നത് വെറും കെെയോടെ. തമിഴ്നാട്, പോണ്ടിച്ചേരി സർക്കാരുകൾ ഇവരെ സർക്കാർ ജീവനക്കാരാക്കിയിട്ടും കേരളത്തിൽ വിരമിക്കൽ ആനുകൂല്യം പോലുമില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തമിഴ്നാട്ടിൽ ഒരു ലക്ഷത്തോളം പാചകത്തൊഴിലാളികളുണ്ട്. ശമ്പള സ്കെയിൽ, പി.എഫ്, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. പോണ്ടിച്ചേരിയിലും സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. എന്നാൽ കേരളത്തിൽ രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് ഓണറേറിയം കിട്ടാറുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടിശ്ശിക തീർത്തു. നിലവിൽ കഴിഞ്ഞ മാസത്തേത് മാത്രമേ കൊടുക്കാനുള്ളൂ. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥിതി പഴയതുപോലെയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. 2016ൽ ഉമ്മൻചാണ്ടി സർക്കാർ ക്ഷാമബത്ത ഉൾപ്പെടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇടതുസർക്കാർ റദ്ദാക്കിയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഇത് പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം. 25 വർഷം ജോലി ചെയ്ത പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യമുണ്ട്.
മിനിമം കൂലി 1,000 രൂപയാക്കി വർദ്ധിപ്പിക്കുക.
വിരമിക്കൽ ആനുകൂല്യം 5 ലക്ഷമാക്കുക.
ആശ്രിത നിയമനം, പെൻഷൻ അനുവദിക്കുക.
മെഡിക്കൽ ഇൻഷ്വറൻസ്, ഗ്രാറ്റുവിറ്റി നൽകുക.
നിലവിൽ 500 കുട്ടികൾക്ക് ഒരു തൊഴിലാളി
ആവശ്യം: 250 കുട്ടികൾക്ക് ഒരു തൊഴിലാളി
വിരമിക്കൽ പ്രായം നിലവിൽ 60
ആവശ്യം: 70 ആക്കി ഉയർത്തുക
കേരളത്തിൽ....13,327
കോഴിക്കോട്ട്....1,400
സഹായികൾ....400
പ്രവൃത്തി ദിനത്തിൽ.... 600-675
പ്രതിമാസ പ്രവൃത്തിദിനം....20
പ്രതിമാസ ഓണറേറിയം....12,000-13500
പതിറ്റാണ്ടുകൾ ജോലി ചെയ്തിട്ടും തൊഴിലാളികൾക്ക് വെറും കെെയോടെ പിരിയേണ്ടിവരുന്നത് ഖേദകരമാണ്. വിരമിക്കൽ ആനുകൂല്യം നൽകുന്നത് ഉൾപ്പെടെ സർക്കാർ പരിഗണിക്കണം.
-ടി.കെ. ബാലഗോപാലൻ
ജില്ലാ പ്രസിഡന്റ്,
ജില്ലാ പാചക തൊഴിലാളി സംഘടന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |