
പാർത്ഥിപൻ വീണ്ടും മലയാളത്തിൽ
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ കൂത്താട്ടുകുളത്ത് ആരംഭിച്ചു.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന ഒരു സ്ത്രീയുടെ ഔദ്യോഗികജീവിത ത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങൾ ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
തമിഴ് നടൻ പാർത്ഥിപൻ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചു വരികയാണ്.
വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായ പ്രസാദ്, സിറാജ്, നിയാസ് ബക്കർ, എന്നിവരാണ് മറ്റ് താരങ്ങൾ.
രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ.
കലാസംവിധാനം - മകേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ് . ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. ലൈൻ പ്രൊഡ്യൂസർ - ദീപക് , പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശേരി.
11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |