SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.20 PM IST

അർജനും മകൾ ഐശ്വര്യയും; സീതാ പയനം പ്രണയദിനത്തിൽ

Increase Font Size Decrease Font Size Print Page
ss

മകൾ ഐശ്വര്യയെ നായികയാക്കി നടൻ അർജുൻ സർജ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയേറ്രറിൽ.ബഹുഭാഷാ ചിത്രമായി റൊമാന്റിക് ഡ്രാമ ഗണത്തിൽ ഒരുങ്ങുന്ന സീതാ പയനത്തിൽ നിരഞ്ജൻ സുധീന്ദ്രയാണ്നാ യകൻ.

അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധേയമാകുന്നു. പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ജി. ബാലമുരുകൻ,സംഗീതം അനൂപ് റൂബൻസും എഡിറ്റിംഗ് അയൂബ് ഖാനും നിർവഹിക്കുന്നു.

ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം . ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. പി. ആർ.ൊ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY