
മീൻ പൊരിച്ചും വറുത്തും കറിവച്ചും കഴിക്കുന്നത് ഒരു ദിവസം പോലും ഉപേക്ഷിക്കാൻ നമ്മൾ മലയാളികൾക്ക് കഴിയില്ല. മത്തി, അയല, വാള, ചെമ്പല്ലി ഇങ്ങനെ നമുക്കിഷ്ടമുള്ല മിക്ക മീനുകളിലെയും മാംസത്തിനുള്ളിലെ മുള്ള് ഭയപ്പെടുത്തുന്നതാണ്. എന്തെങ്കിലും തരത്തിൽ വായ്ക്കുള്ളിലോ തൊണ്ടയിലോ മുള്ള് തങ്ങിയിരുന്നാൽ വല്ലാതെ ബുദ്ധിമുട്ടിലാകും. എന്നാൽ ഇനിയിപ്പോൾ ആ പേടി അകറ്റാം. മുള്ളില്ലാത്ത മത്സ്യത്തെ ഗവേഷകർ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ഇനി കറിയിലോ വറുത്തോ എങ്ങനെ വേണമെങ്കിലും സുഖമായി മീൻ കഴിക്കാം. അക്വാകൾച്ചർ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ വന്ന ഗവേഷണ പ്രബന്ധത്തിൽ ചൈനയിൽ ഇത്തരത്തിൽ മീനിനെ വികസിപ്പിച്ചെടുത്തുകഴിഞ്ഞു.
ചൈനീസ് അക്കാഡമി ഓഫ് സയൻസസിലെ (സിഎഎസ്) ഗവേഷക ഗിബേൽ കാർപ് എന്ന മത്സ്യത്തിൽ ആണ് ഈ പരീക്ഷണം നടത്തിയത്. ഗോൾഡ് ഫിഷിന്റെ കുടുംബത്തിൽ പെട്ട മത്സ്യമാണ് ഗിബേൽ കാർപ്. ശുദ്ധജല മത്സ്യമായ ഗിബേൽ കാർപ് ചൈനയിലും സമീപരാജ്യങ്ങളിലും ധാരാളമായി ഭക്ഷണമാക്കുന്ന മത്സ്യമാണ്. മാംസങ്ങൾക്കിടയിൽ വൈ ആകൃതിയിലെ മുള്ളുവളരുന്ന runx2b എന്ന ജീൻ എഡിറ്റ് ചെയ്‌താണ് ഈ നേട്ടമുണ്ടാക്കിയത്.
സോംഗ്‌കെ നമ്പർ 6 എന്ന ബ്രീഡിനെയാണ് സിഎഎസ് ടീം ജീൻഎഡിറ്റിംഗ് നടത്തിയത്. 80ലധികം സങ്കീർണമായ മുള്ളുകളുടെ പാറ്റേൺ കാണപ്പെടുന്നരണ്ട് ജീനുകളുണ്ട്. ഇവയാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. മത്സ്യത്തിന്റെ അസ്ഥികൂടത്തിന്റെ രൂപീകരണത്തിന് പക്ഷെ ഒരു പ്രയാസവും ഉണ്ടായില്ല.പുതിയ ജീൻ എഡിറ്റിംഗ് പരമ്പരാഗത ഇനങ്ങളെ അനുസരിച്ച് ഇവയെ കൂടുതൽ നിർമ്മിക്കാൻ ഇടയാക്കും.മാത്രമല്ല ഈ മത്സ്യഇനം രോഗപ്രതിരോധശേഷി കൂടിയതായിരിക്കും. കുറവ് ഭക്ഷണം നൽകിയാലും മതി എന്നതും ഇതിന്റെ ഗുണമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |