
ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം സ്ഥാനംപിടിക്കും. 2023 ജനുവരി 26നാണ് ഇതിനു മുമ്പ് അവസരം കിട്ടിയത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്. 'സ്വതന്ത്രത കാ മന്ത്ര വന്ദേ മാതരം", 'സമൃദ്ധി കാ മന്ത്ര ആത്മ നിർഭർ ഭാരത് " എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശം. ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത് " എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ.എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യ പഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെയാണ് കേരളത്തിന്റെ ടാബ്ലോ തെരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |