
ലണ്ടൻ: 17കാരൻ അമ്മയ്ക്ക് നൽകിയ സർപ്രൈസ് കണ്ട് കണ്ണുനിറയുകയാണ് സോഷ്യൽ മീഡിയ. തന്റെ അമ്മയുടെ 12ലക്ഷം രൂപയുടെ കടം വീട്ടിയാണ് 17കാരൻ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അമൻ ദുഗ്ഗൽ എന്ന 17കാരനാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വൈകാരിക നിമിഷം പങ്കുവച്ചത്. തന്നെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും പകരമായി താൻ നൽകുന്ന ചെറിയൊരു സമ്മാനമാണിതെന്ന് അമൻ പറയുന്നു.
'എന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തയായ സ്ത്രീയാണ് നിങ്ങൾ. പലപ്പോഴും അക്കാര്യം ഞാൻ പ്രകടിപ്പിക്കാറില്ലെങ്കിലും നിങ്ങളോടുള്ള സ്നേഹം വാക്കുകൾക്ക് അതീതമാണ്. ഇത് നിങ്ങളുടെ കടങ്ങൾ വീട്ടാനുള്ളതാണ്. ഇനി മുതൽ അമ്മയുടെ ഓരോ മാസത്തെയും ബില്ലുകൾ ഞാൻ അടയ്ക്കും. ഇത് എന്റെ ഉറപ്പാണ്. ഒരു വർഷം മുൻപാണ് ഞാൻ അധ്വാനിക്കാൻ തുടങ്ങിയത്. അനുഭവിക്കുന്ന കാര്യം വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. ഈയൊരു നിമിഷം മുമ്പ് പലതവണ മനസിൽ കണ്ടതാണ്'. അമൻ പറയുന്നു.
കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം 12 ലക്ഷം രൂപ അമ്മയുടെ കൈകളിൽ അമൻ വച്ചുകൊടുക്കുകയായിരുന്നു. ഇതു കണ്ട് സന്തോഷം കൊണ്ട് കരയുന്ന അമ്മ മകനെ കെട്ടിപ്പിടിക്കുന്ന രംഗം കാണുന്നവരുടെ പോലും കണ്ണുനിറയ്ക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ഈ പ്രായത്തിൽ ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത നിന്നെയോർത്ത് അഭിമാനിക്കുന്നു' എന്നാണ് പലരും കമന്റിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |