
തൃശൂർ: 19 മുതൽ 21 വരെ തിരുവനന്തപുരത്തു നടക്കുന്ന ഭിന്നശേഷി സർഗോത്സവം- 'സവിശേഷ കാർണിവൽ ഒഫ് ദ ഡിഫറന്റി'ന്റെ ലോഗോ പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. 19ന് രാവിലെ 9.30ന് ടാഗോർ തിയേറ്ററിൽ കാർണിവൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഗവ. വിമൻസ് കോളേജിൽ കലാപരിപാടികൾക്ക് തുടക്കമാവും. 20ന് രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് നടക്കും. കൈരളി, ശ്രീ, കലാഭവൻ, ടാഗോർ, തിയേറ്ററുകളിൽ ഒരുക്കുന്ന ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ പ്രമേയമായതും ഭിന്നശേഷിക്കാർ പിന്നണി പ്രവർത്തിച്ചതുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുള്ള പാനൽ ചർച്ചകളും നടക്കും. തൊഴിൽമേള വിമൻസ് കോളേജിൽ നടത്തും. ഭിന്നശേഷിക്കാർ എഴുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും വേദിയൊരുങ്ങും.
കേൾവി വെല്ലുവിളി നേരിടുന്ന ആലുവ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ലോഗോ ഡിസൈൻ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |