SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണം,​ കോൺഗ്രസ് നേതൃക്യാമ്പിൽ ശശി തരൂർ

Increase Font Size Decrease Font Size Print Page
tharoor-

സുൽത്താൻ ബത്തേരി: ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ എം.പി. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലായിരുന്നു തരൂരിന്റെ നിർദ്ദേശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നിൽക്കണമെന്നുമായിരുന്നു തരൂർ പറഞ്ഞത് . ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കൾ ഉണ്ടാക്കരുതെന്ന് കെ. മുരളീധരനും അഭിപ്രായപ്പെട്ടു. ദേശീയ വിഷയങ്ങളിൽ സ്വന്തം നിലപാട് പാർട്ടിക്ക് പുറത്ത് തുറന്നു പറഞ്ഞ് വിവാദത്തിലായ തരൂരിന്റെ നിലപാട് മാറ്റം കോൺഗ്രസിൽ തന്നെ ചർച്ചയായി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് പ്രചാരൺവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ നീക്കം. രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനും ആണ് കോൺഗ്രസിന്റെ തീരുമാനം.

TAGS: CONGRESS, CONGRESS CAMP, CHINTAHN SHIBIR, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY