
മുംബയ് : ന്യൂസിലാൻഡിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും തിരിച്ചെത്തിയതോടെ സ്ഥാനം നഷ്ടായത് റുതുരാജ് ഗെയ്‌ക്ക്‌വാദിനാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും ടീമിലുറപ്പാകാൻ അത് മതിയായില്ല. മുൻപ് മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സെഞ്ച്വറിനേടിയതിനുപിന്നാലെ അടുത്തപരമ്പരയിൽ സ്ഥാനം നഷ്ടമായതിനെ ഓർമ്മിപ്പിക്കുന്നതായി ഗെയ്ക്‌വാദിന്റെ പുറത്താകൽ. അതിന് ചില സമാനതകളുമുണ്ട്. ഇരുവരും അവസാനം കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്.
2023 ഡിസംബർ 21-നുനടന്ന മത്സരത്തിലാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരേ 114 പന്തിൽ 108 റൺസ് നേടിയത്. കളിയിലെ താരവും സഞ്ജുവായിരുന്നു. എന്നാൽ, പിന്നീട് മലയാളി താരത്തിന് ഏകദിന ടീമിൽ ഇടംകിട്ടിയില്ല.
ഗെയ്ക്‌വാദ് കഴിഞ്ഞ ഡിസംബർ മൂന്നിന് റായ്പുരിൽനടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 105 റൺസ് നേടിയിരുന്നു. അടുത്തമത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല. മൂന്നാം ഏകദിനത്തിൽ 116 റൺസോടെ പുറത്താകാതെനിന്ന യശസ്വി ജയ്‌സ്വാൾ ബാക്കപ്പ് ഓപ്പണറായി ടീമിലെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |