SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

കുതിപ്പ് തുടർന്ന് ആഴ്സനൽ

Increase Font Size Decrease Font Size Print Page
arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ബേൺമൗത്തിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സത്തിന്റെ 10-ാം മിനിട്ടിൽ ഇവാനിൽസണിലൂടെ മുന്നിലെത്തി ബേൺമൗത്ത് ആഴ്സനലിനെ ഞെട്ടിച്ചിരുന്നു.എന്നാൽ 16-ാം മിനിട്ടിൽ ഗബ്രിയേൽ മഗാലേസും 54,71 മിനിട്ടുകളിൽ ഡെക്ളാൻ റൈസും നേടിയ ഗോളുകൾക്ക് ആഴ്സനൽ മുന്നിലെത്തി. 76-ാം മിനിട്ടിൽ എലി ജൂനിയറാണ് ബേൺമൗത്തിന്റെ രണ്ടാം ഗോൾ നേടിയത്.

20 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായാണ് ആഴ്സനൽ മുന്നിലുള്ളത്. മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 3-1ന് കീഴടക്കിയ ആസ്റ്റൺ വില്ലയാണ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

TAGS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY