
ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ഇന്ത്യക്കാർ ഏറ്റവുമധികം കഴിച്ചത് ബിരിയാണിയെന്ന് കണക്ക്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ഡിസംബർ 31ന് വൈകിട്ട് മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ തത്സമയ വിവരങ്ങൾ പങ്കുവച്ചാണ് സ്വിഗ്ഗി ഇന്ത്യക്കാരുടെ പുതുവത്സര രുചികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
പതിവുപോലെ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ ബിരിയാണി തന്നെയാണ് പുതുവത്സര രാത്രിയിലെ താരം. ഡിസംബർ 31ന് വൈകിട്ട് ഏഴരയ്ക്ക് മുമ്പുതന്നെ സ്വിഗ്ഗിയിലൂടെ 21,8,993 ബിരിയാണികൾ ഓർഡറുകൾ ഉണ്ടായി. അതേസമയം, ഓഡറിൽ ബർഗർ രണ്ടാം സ്ഥനത്ത് എത്തി. 9000ത്തിലധികം ബർഗറുകൾ ഓർഡർ ചെയ്യപ്പെട്ടത്.
മധുരപലഹാരങ്ങൾ
മധുരപലഹാരങ്ങളുടെ പട്ടികയിൽ ഗുലാബ് ജാമുൻ ഒന്നാമതെത്തി. 46,627 ഗുലാബ് ജാമുൻ ഓർഡറുകൾ. കൂടാതെ 7,573 പേർ ഗാജർ കാ ഹൽവയും ഓർഡർ ചെയ്തു. അതേസമയം, ആഘോഷങ്ങൾക്കിടയിലും ഇന്ത്യക്കാർ തങ്ങളുടെ പ്രിയപ്പെട്ട ചായയെ കൈവിട്ടില്ല. രാത്രി വൈകി മാത്രം 29,618 കപ്പ് ചായ ഓർഡർ ചെയ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |