
ബംഗളൂരൂ: സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാകാൻ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ നീക്കം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരു ഹോസകോട്ടയിലെ സുളബലെയിലാണ് സംഭവം. വിവരം അയൽവാസികൾ ചൈൽഡ് ലൈനിനെ അറിയിച്ചതോടെ അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതര അന്യ തൊഴിലാളിയിൽ നിന്ന് ദമ്പതികൾ വില കൊടുത്തുവാങ്ങിയ ആൺകുഞ്ഞിനെയാണ് ബലി കൊടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജനത കോളനിയിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സയ്യദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി കൊടുക്കാൻ നീക്കം നടന്നത്. അയൽവാസികൾ അറിയിച്ചതോടെ പൊലീസും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അധികൃതരെ ഇവർ കുഞ്ഞിന്റെ വ്യാജ ജനനസർട്ടിഫിക്കറ്റ് കാണിച്ചു. സ്വീകരണമുറിയിൽ ചെറിയൊരു കുഴിയും ഭസ്മവും പൂക്കളുമുൾപ്പെടെ കണ്ടെത്തി.
നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദമ്പതികൾക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും എല്ലാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |