SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.46 PM IST

തമിഴ്നാട്ടിൽ പൊങ്കലിന് കുടുംബത്തിന് 3000 രൂപ വീതം, ബി.പി.എൽ കുടുംബത്തിന് മുണ്ടും സാരിയും

Increase Font Size Decrease Font Size Print Page
e

ചെന്നൈ: തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് കൈനിറയെ സമ്മാനവും ഒപ്പം മൂവായിരം രൂപ കൂടി നൽകാൻ ഡി.എം.കെ സർക്കാരിന്റെ തീരുമാനം.

എല്ലാ റേഷൻ കാർ‌ഡ് ഉടമകൾക്കും പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം ലഭിക്കും. 2,22,91,710 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ബി.പി.എൽ വിഭാഗക്കാരായെ 1.76 കോടി റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി മുണ്ടും സാരിയും നൽകാനും തീരുമാനമായി. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ തീരുമാനം.

കഴിഞ്ഞ തവണത്തെപോലെ അരിയും പഞ്ചസാരയും കരിമ്പും ഉൾപ്പെടുന്ന കിറ്റ് ഈ വർഷവും നൽകാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി 248 കോടിരൂപ മാറ്റിവെച്ചിരുന്നു. ഇന്നലെ നടന്ന മന്ത്രിസഭായോഗമാണ് വോട്ടുറപ്പിക്കാൻ പണം കൂടി നൽകാൻ തീരുമാനിച്ചത്. 3000 രൂപ നൽകുന്നതിനു മാത്രം സർക്കാർ ഖജനാവിൽ നിന്നും 668.75 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.

കഴിഞ്ഞ ദിവസമാണ് എം.കെ.സ്റ്റാലിൻ 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ പദ്ധതി" (ടി.എ.പി.എസ്) എന്ന പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചത്. ഇതിനായി ഇതിനായി പ്രതിവർഷം 11,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. സർക്കാരിന് ബാദ്ധ്യതയായാലും തുടർഭരണമാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്. ഇതോ . ടെ ഭരണ വിരുദ്ധ വികാരത്തിന് തടയിടാനാകുമെന്നും വിജയ്‌യും അണ്ണാ ഡി.എം.കെയും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാഡി.എം.കെ സർക്കാർ 2500 രൂപവീതം പൊങ്കൽ സമ്മാനമായി നൽകിയിരുന്നു.

ഡി.എം.കെ സർക്കാർ, ആദ്യ മൂന്ന് വർങ്ങളിൽ 1000 രൂപ വീതമാണ് നൽകിയത്. കഴിഞ്ഞ വർഷം സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാണിച്ച് കിറ്റ് മാത്രമാണ് നൽകിയത്.

ആദ്യം പണം നൽകിയത് കരുണാനിധി

പൊങ്കൽ പ്രമാണിത്ത് പണം സമ്മാനമായി നൽകുന്ന രീതി 1990ൽ ആദ്യമായി അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയാണ്, പെൻഷൻകാർക്ക് 100 രൂപ അദ്ദേഹം പ്രഖ്യാപിച്ചു.

1998ൽ ഇത് 150 രൂപയായി ഉയർത്തി.

പൊങ്കലിന് മുമ്പ് റേഷൻ കാർഡ് ഉടമകൾക്ക് പലചരക്ക് സാധനങ്ങൾക്കൊപ്പം പണ സഹായവും വിതരണം ചെയ്യുന്നത് 2014 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിതയാണ്. ഒരു കിലോഗ്രാം വീതം അരിയും പഞ്ചസാരയും നൽകിയതിനു പുറമെ 100 രൂപയും നൽകി.

2019ൽ 100 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി.

2021ൽ സമ്മാനങ്ങൾക്കൊപ്പം 2,500 രൂപ നൽകി. 2022 ജനുവരിയിൽ 21 ഇനങ്ങൾ അടങ്ങിയ ഗിഫ്റ്റ് ഹാംപറുകൾ വിതരണം ചെയ്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY