
ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി പിഴയിട്ടു. കേസെടുത്തു. പിന്നാലെ പാമ്പുമായെത്തി യുവാവ്. ഇതോടെ പേടിച്ച് പലവഴിക്ക് ചിതറിയോടി ട്രാഫിക് പൊലീസ്. ഒടുവിൽ ചത്ത പാമ്പായിരുന്നെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തി. എന്നാൽ ആ സമയംകൊണ്ട് യുവാവ് മുങ്ങി. ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ടയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പതിവ് പരിശോധനകൾക്കിടെയാണ് മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച യുവാവിനെ പിടികൂടിയത്. യുവാവ് കൈ കൂപ്പി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചുപോകാൻ പറ്റില്ലെന്നായി പൊലീസ്. വാഹനത്തിൽ നിന്ന് സാധനങ്ങൾ മാറ്റാനും ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോയ്ക്ക് സമീപമെത്തിയ യുവാവ് വാഹനത്തിൽ നിന്ന് പാമ്പിനെയെടുത്ത് പൊലീസുകാർക്കുനേരെ വീശി. പാമ്പിന്റെ തലയിൽ പിടിച്ച് കൈയിൽ ചുറ്റിച്ച് അഭ്യാസ പ്രകടനം. കേസ് റദ്ദാക്കി വണ്ടി വിട്ട് തരാൻ ആവശ്യപ്പെട്ടു. ചുറ്റും നിന്നവർക്ക് നേരെയും പാമ്പിനെ വീശി. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |