SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

വെനസ്വേല സംഘർഷം സമാധാനപരമായി പരിഹരിക്കണം:ഇന്ത്യ

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി:വെനസ്വേലയിലെ സംഭവ വികാസങ്ങൾ വളരെയധികം ആശങ്കാജനകമെന്നും സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ പ്രതികരിച്ചു.

പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഇന്ത്യ അഭ്യർത്ഥിച്ചു. വെനസ്വേലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ശനിയാഴ്ച രാത്രി തന്നെ പൗരന്മാർക്ക് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. അവിടെയുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ജന്തർ മന്ദറിൽ

പ്രതിഷേധം

വെനസ്വേലയിലെ യു.എസ് നടപടിക്കെതിരെ ഇടതു സംഘടനകൾ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും പങ്കെടുത്തു. അമേരിക്കൻ സാമ്രാജ്യത്വം സമാധാനം തകർക്കുന്നുവെന്നും​ ഇതിനോട് മോദി സർക്കാർ മൗനം പാലിക്കുകയാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവുലു ആരോപിച്ചു. ഇതിനർത്ഥം ട്രംപിനും അമേരിക്കൻ ആക്രമണത്തിനും ഇന്ത്യൻ സർക്കാർ പിന്തുണ നൽകുന്നുവെന്നാണ്. അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്ന് രാഘവുലു ആവശ്യപ്പെട്ടു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY