
താരൻ, മുടി കൊഴിച്ചിൽ, നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസികമായും സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കെമിക്കൽ ഡൈകളെയാണ്. പക്ഷേ, ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. എന്നാൽ മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ലം - 2 ഗ്ലാസ്
ചെമ്പത്തിപ്പൂവ് - 5 എണ്ണം
പനിക്കൂർക്ക ഇല - 2 എണ്ണം
തേയിലപ്പൊടി - 2 സ്‌പൂൺ
സവാളയുടെ തൊലി - 1 എണ്ണത്തിന്റേത്
കറിവേപ്പില - 1 ബൗൾ
മൈലാഞ്ചി ഇല - 1 ബൗൾ
സവാള - 1 എണ്ണം
നീലയമരി ഇല - 1 ബൗൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് തേയിലപ്പൊടി, ചെമ്പരത്തിപ്പൂവ്, പനിക്കൂർക്ക ഇല, സവാളയുടെ തൊലി എന്നിവ ചേർത്ത് തിളപ്പിക്ക് കുറുക്കി ഒരു ഗ്ലാസ് വെള്ളമാക്കി എടുക്കുക. ഇതിനെ തണുപ്പിച്ചെടുക്കണം. ശേഷം മിക്‌സിയുടെ ജാറിലേക്ക് കറിവേപ്പില, മൈലാഞ്ചി ഇല, സവാള, നീലയമരി ഇല എന്നിവയും നേരത്തേ തിളപ്പിച്ച് മാറ്റിവച്ച കൂട്ടും ചേർത്ത് അരച്ച് അരിച്ചെടുക്കുക. ഇതിൽ ചേർത്തിട്ടുള്ള ഇലകൾ കിട്ടിയില്ലെങ്കിൽ പകരം അവയുടെ പൊടികൾ ചേർത്തുകൊടുത്താൽ മതിയാകും. അരിച്ചെടുത്ത വെള്ളം ഒരു ഇരുമ്പ് ചാനച്ചട്ടിയിലാക്കി തിളപ്പിച്ച് കുറുക്കി ഡൈ രൂപത്തിലാക്കി എട്ട് മണിക്കൂർ അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ശിരോചർമത്തിലും മുടിയിലും നന്നായി പുരട്ടണം. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ നര മാറുന്നത് നിങ്ങൾക്ക് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |