SignIn
Kerala Kaumudi Online
Monday, 16 March 2026 10.47 AM IST

വിദ്യാർത്ഥി അപകട ഇൻഷ്വറൻസ് ഈ മാസം മുതൽ: മന്ത്രി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
p

കോട്ടയം : ഒന്നുമുതൽ പ്ളസ്ടു വരെ ക്ലാസുകളിലെ 43 ലക്ഷം കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന അപകട ഇൻഷ്വറൻസ് പദ്ധതിയ്ക്ക് ഈ മാസം തുടക്കമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറ‌ഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ പരിഷ്കരണം പാവപ്പെട്ടവർക്ക് വേണ്ടിയാണ്. കേരളത്തിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പോലും 3,617 പൊതുവിദ്യാലയങ്ങളാണ് സമീപകാലത്ത് അടച്ചുപൂട്ടിയത്. പാഠ്യപദ്ധതി പരിഷ്‌കരണം ദോശ ചുടുന്നത് പോലെ എളുപ്പമാണെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് 14 വർഷങ്ങൾക്ക് ശേഷമാണ് ഹയർസെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളുൾപ്പെടെ പരിഷ്‌കരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി സ്വാഗതവും, ട്രഷറർ എ.കെ. ബീന നന്ദിയും പറഞ്ഞു.

TAGS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.