തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരേ പരാതി നൽകിയ യുവതി തനിക്കെതിരേ പുതുതായി പരാതി നൽകിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. പരാതി ലഭിച്ചിട്ടില്ലെന്നാണ് സൈബർ പൊലീസ് അറിയിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് പരാതിയെ കുറിച്ചറിഞ്ഞത്. പരാതിയിലും തട്ടിപ്പ് കാണിച്ചാൽ എന്തുചെയ്യാനാകുമെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ ചോദിച്ചു.
മാദ്ധ്യമങ്ങളിലൂടെ വ്യാജ പരാതി ഉന്നയിച്ചതിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും അപേക്ഷ നൽകിയിട്ടുണ്ട്. എപ്പോഴാണ് കേസും അറസ്റ്റുമൊക്കെ ഉണ്ടാകുന്നതെന്ന് പറയാനാവില്ല. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കോടതി വിലക്കിയിട്ടില്ല, വീഡിയോ ചെയ്യുന്നതിനും വിലക്കില്ല. പരാതിക്കാരിയെ അതിജീവിതയെന്ന് വിളിക്കുന്നത് തെറ്റാണ്. അതിജീവിത എന്നുപറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ. അവനെ സപ്പോർട്ട് ചെയ്തുള്ള വീഡിയോയാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാമെന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മിഷൻ വരണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |