
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ 2024-25വർഷത്തെ വരവ് ചെലവു കണക്കുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച പരസ്യ തെളിവെടുപ്പ് ഫെബ്രുവരി നാലിന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്ത് നടത്തുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. കണക്കുകൾ കമ്മിഷൻ വെബ്സൈറ്റിലുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് കമ്മിഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തെ സി.വി.രാമൻപിള്ള റോഡിലെ കെ.എഫ്.സി ഭവനത്തിലെ ഓഫീസിലേക്ക് തപാലായും kserc@erckerala.org ലും അഭിപ്രായം അയയ്ക്കാം. വീഡിയോ കോൺഫറൻസിലൂടെ തെളിവെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് 28മുതൽ വെബ്സൈറ്റിലുണ്ടാകും.
ഇക്സെറ്റ് 2026
കോൺക്ലേവ് 13ന്
തിരുവനന്തപുരം: സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ 'ഇക്സെറ്റ് 2026 അന്താരാഷ്ട്ര കോൺക്ലേവിന്റെ ഒൻപതാം പതിപ്പ് ജനുവരി 13ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു മുഖ്യാതിഥിയാകും. ഇൻഫോപാർക്ക് സി.ഇ.ഒ ശ്രീ. സുശാന്ത് കുറുന്തിൽ, ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ജഗതി രാജ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ എ.ഐ, ജനറേറ്റീവ് എ.ഐ, ഏജന്റിക് എ.ഐ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും നടക്കും. രജിസ്റ്റർ ചെയ്യാൻ ictkerala.org/icset സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |