
മൂന്നാം സെമസ്റ്റർ നാലുവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി അതത് കോളേജുകളിൽ 8 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 9 മുതൽ 16 വരെ സ്റ്റുഡന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ മാർച്ച് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഓർമിക്കാൻ....
ഡി.എൻ.ബി കോഴ്സ് പ്രവേശനം:- 2025 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനായി www.cee. Kerala.gov.in വെബ്സൈറ്റിൽ 9ന് വൈകന്നേരം 4.00 വരെ
ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ബി.ഫാം അലോട്ട്മെന്റ്
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 9ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
എൽ എൽ.എം പ്രവേശനം
എൽ എൽ.എം പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 12ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
ബിറ്റ്സ് പിലാനിയിൽ ഓൺലൈൻ എം.ടെക്
ഡോ.ടി.പി.സേതുമാധവൻ
ബീറ്റ്സ് പിലാനി വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി രണ്ടു വർഷ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് എം.ടെക് പ്രോഗ്രാം നടത്തുന്നു. ഐ.ടി, കമ്പ്യൂട്ടർ എൻജിനിയറിംഗ്, സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. വരും വർഷങ്ങളിൽ എ.ഐ മേഖലയിൽ 97 ലക്ഷത്തോളം അധിക തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതായി വേൾഡ് ഇക്കണോമിക് സർവേ വിലയിരുത്തുന്നു. പ്രസ്തുത മേഖലയിലേക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലക്ഷ്യമിട്ടാണ് വർക്ക് ഇന്റഗ്രേറ്റഡ് ലേർണിംഗ് പ്രോഗ്രാം ഓഫർ ചെയ്യുന്നത്. നാലു സെമസ്റ്ററാണ് കോഴ്സ് കാലയളവ്. ഫൈനൽ സെമസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. ഓൺലൈനായി അപേക്ഷിക്കാം. www.bits.pilani.wilp.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |