
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം. കാന്തപുരം എ.പി. അബുബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്ര മലപ്പുറം ജില്ലയിൽ എത്തിയപ്പോൾ പ്രസ്താവനയിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള യാത്രയുടെ ഉപനായകനുമായ സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളാണ് പ്രസ്താവന വായിച്ചത്. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
ജില്ലാ വിഭജനം എന്നത് റവന്യു സൗകര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്,. അല്ലാതെ അത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനഃക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവൻ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകൾ സൂക്ഷ്മായി പഠിച്ചുകൊണ്ടുള്ള പുനഃസംഘടനയാണ് വേണ്ടത്. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി ഒന്നിനാണ് എ.പി. അബുബേക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കേരള യാത്ര ആരംഭിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരി്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |