
വെഞ്ഞാറമൂട്: യുവാക്കളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ വാമനപുരം കുറ്ററ പുത്തൻവിള വീട്ടിൽ മുഹമ്മദ് അൽത്താഫിനെ (30) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടു ദിവസം മുൻപ് വൈകിട്ടായിരുന്നു സംഭവം.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളായ വെഞ്ഞാറമൂട് നെല്ലനാട് മേലേകൈപ്പള്ളി വീട്ടിൽ കൃഷ്ണാനന്ദ് (26),നെല്ലനാട് ലാലുഭവനിൽ അരുൺലാൽ (26) എന്നിവരെ നെല്ലനാട് കരുവയൽ എന്ന സ്ഥലത്തുവച്ച് തലയിൽ ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത് കടന്നുവെന്നാണ് കേസ്.സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി.പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് സി.ഐ ആസാദ് അബ്ദുൽകലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. മുഹമ്മദ് അൽത്താഫിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |