
ടോക്സിക്കിൽ യഷ് അവതരിപ്പിക്കുന്ന റായ എന്ന ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആഘോഷമായി. ഹോട്ട് രംഗങ്ങളും ആക്ഷൻ സീനുകളും നിറഞ്ഞ ടോക്സിക് വിവാദങ്ങൾക്ക് കൂടി വഴിതെളിക്കും എന്നാണ് സൂചന. മേനി പ്രദർശനം കൊണ്ട് ഏറെ സമ്പന്നമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ബ്രഹ്മാണ്ഡ ചിത്രം. ടോക്സിക്കിൽ നായകൻ മാത്രമല്ല, സഹതിരക്കഥാകൃത്തും സഹ നിർമ്മാതാവും ആണ്.
ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്". കെ ജി എഫ് 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് യാഷിന്റെ ചിത്രം റിലീസിനൊരുങ്ങുന്നത്. ശ്മശാനത്തിന്റെ നിശ്ശബ്ദതയെ തകർത്ത് തുടങ്ങുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവിൽ നിന്ന് റായയെ പുറത്തുകൊണ്ടുവരുന്നു. കൈയിൽ ടോമി ഗൺ, മുഖത്ത് നിർഭയത . അവൻ നിമിഷത്തെ നിയന്ത്രിക്കുന്നവനായി മാറുന്നു.റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ്.
അവൻ അംഗീകാരം തേടുന്നവനല്ല . ടോക്സിക് ലോകത്തെ ആദ്യമായി ഇങ്ങനെ പരിചയപ്പെടുത്തുന്നു.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ.
കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ മാർച്ച് 19ന് റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കെച കെമ്പഡിക്ക എന്നിവർ ചേർന്നാണ് സംഘട്ടനം . വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു . പി. ആർ .ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |