
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും സ്‌കൂളിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. എസ്.സി.ഇ.ആർ.ടി നൽകിയ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. വിദ്യാർത്ഥികളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വിവരശേഖരണം നടത്തിയിരുന്നു.
ക്ലാസിന് യു ആകൃതി
ക്ലാസ് മുറികളിലെ പരമ്പരാഗത പിൻബെഞ്ച് സംവിധാനം ഒഴിവാക്കി 'യു' ആകൃതിയിലോ വട്ടത്തിലോ ഇരിപ്പിടങ്ങൾ ക്രമീകരിക്കും. അദ്ധ്യാപകരുമായി ജനാധിപത്യപരമായ രീതിയിൽ എല്ലാ കുട്ടികൾക്കും ഒരേപോലെ സംവദിക്കാൻ ഇത് അവസരമൊരുക്കും. ക്ലാസിന്റെ നടുഭാഗത്ത് കൂടുതൽ സ്ഥലം ലഭ്യമാക്കാനും ഈ രീതി സഹായിക്കും. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ ഈ മാറ്റം കൊണ്ടുവരുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
പ്രധാന നിർദ്ദേശങ്ങൾ:
1. പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും ക്ലാസ് മുറികളിൽ തന്നെ സൂക്ഷിക്കാൻ സൗകര്യമൊരുക്കും.
2. പുസ്തകങ്ങൾ ഒന്നിച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കാൻ അവയെ കൂടുതൽ വോള്യങ്ങളായി തിരിക്കും.
3. പല വിഷയങ്ങൾക്കായി ഒരൊറ്റ നോട്ട്ബുക്ക് ഉപയോഗിക്കുന്ന രീതി പ്രോത്സാഹിപ്പിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽക.കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കും. ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാം. അടുത്ത അദ്ധ്യയന വർഷം മാറ്റം വരുത്താനാണ് ആലോചന
വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |