
തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കോടതി നിയന്ത്രണത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടയേ കൂടുതൽ വസ്തുതകൾ പുറത്തുവരികയുള്ളൂ.
ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രവാസി വ്യവസായി ഇതുമായി ബന്ധപ്പെട്ട് സൂചനകൾ നൽകിയെന്നാണ് മനസിലാക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരുമെന്നാണ് അദ്ദേഹം പറയുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ജനങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. യു.ഡി.എഫിന് നൂറു സീറ്റുകിട്ടുമെന്ന് വന്നപ്പോൾ തങ്ങൾക്ക് 110 കിട്ടുമെന്ന് പിണറായി വെറുതെ വീമ്പിളക്കുകയാണ്. വി.ഡി സതീശൻ സിറോ മലബാർ സഭാ ആസ്ഥാനത്ത് പോയതിൽ ഒരു തെറ്റുമില്ല. തന്നോട് സംസാരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് പോയതെന്നും ചെന്നിത്തല വ്യക്തമാക്കി.
വി.ഡി. സതീശൻ
സിറോ സഭാ
ആസ്ഥാനത്ത്
കൊച്ചി: സിറോമലബാർ സഭയുടെ മെത്രാൻ സിനഡ് യോഗം ചേരുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. വ്യക്തിപരമായ സന്ദർശനമാണെന്നും രാഷ്ട്രീയലക്ഷ്യമില്ലെന്നും കോൺഗ്രസും സഭയും വിശദീകരിച്ചു.
ബുധനാഴ്ച രാത്രിയിലാണ് പൊലീസ് അകമ്പടി ഒഴിവാക്കി സ്വകാര്യ കാറിൽ സതീശൻ സഭാ ആസ്ഥാനത്തെത്തിയത്. മൂന്ന് ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.
വ്യക്തിപരമായി ബന്ധമുള്ള ബിഷപ്പുമാരെയാണ് സന്ദർശിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ കണ്ടില്ലെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. സിനഡ് യോഗവുമായി സന്ദർശനത്തിന് ബന്ധമില്ല. ഔദ്യോഗിക സന്ദർശനമായിരുന്നില്ല. രാഷ്ട്രീയമായ അഭ്യൂഹങ്ങളിൽ പങ്കില്ലെന്നും സഭ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |