
തൃശൂർ: കേരളത്തിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് ഭവന പദ്ധതിയായി നീതി ആയോഗ് തിരഞ്ഞെടുത്തെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകളെന്ന സ്വപ്‌നം കൈവരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പറഞ്ഞത്, അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്നാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ വയനാട്ടിലെ വീടുകളിലെ കണക്ക് പോലെയല്ല ഇത്. എൽ.ഡി.എഫ് പറഞ്ഞത് ചെയ്യും. 100 വീടുപോലും നിർമ്മിക്കാൻ കഴിയാത്തവരാണ് നൂറ് സീറ്റ് പിടിക്കുമെന്ന് പറയുന്നത്. മദ്യത്തിന് പേരിടാൻ സർക്കാരല്ല നിർദ്ദേശം നൽകിയത്. എല്ലാം സർക്കാരിന്റെ തലയിൽ കൊണ്ടുവയ്ക്കണ്ട. ഒരു കമ്പനി ഡയറക്ടർ ബോർഡ് തീരുമാനിച്ചതാണ്. അത് തെറ്റായി സർക്കാരിനെതിരെയാണ് വാർത്തകൾ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |