
മോക്ഷം കാത്ത് ബിനാലെ മണി ..... വൈക്കം നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ മണി അഴിച്ച് ബീച്ച് റോഡിന് സമീപം വച്ചിരിക്കുന്നു. മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 2024 മേയ്‌യിൽ അഴിച്ച് മാറ്റിയത്. 2014 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ ശില്‌പമാണ് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കായലിൽ സ്ഥാപിച്ചത്. സ്റ്റീലിൽ നിർമ്മിച്ച കുറ്റൻ ബിനാലെ മണിക്ക് രണ്ടര ടണ്ണോളം ഭാരമുണ്ട്. അറ്റകുറ്റപണികൾ പൂർത്തിയാക്കി കായലോര ബീച്ചിൽ സെൽഫി പോയിൻ്റിൽ മനോഹരമായി മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |