
ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്‌ദുൾറസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. നാലനാരിഴയ്‌ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി തമിഴ്‌നാട്ടിൽ നിന്നും മെറ്റൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. കുത്തനെയുള്ള കയറ്റത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി പിന്നിലേക്ക് ഉരുണ്ട് താഴ്ചയിലുള്ള വീടിനുമുകളിലേക്ക് മറിയുകയായിരുന്നു. വീട് പൂർണമായും തകർന്നു. 15 ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം ഉണ്ടായതായി വീട്ടുടമ പറയുന്നു. ലോറി ഡ്രൈവർക്ക് നേരിയ പരിക്കുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |