
തിരുവനന്തപുരം: രാജ്യമാകെ ശ്രദ്ധിക്കുന്ന ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രിയായ കണ്‌ഠരര് രാജിവരര് അറസ്റ്റിലായിരിക്കുകയാണ്. കേസിൽ പരമാവധി ഒരു സാക്ഷി മാത്രമാകുമെന്ന് കരുതിയ രാജീവരരെ ഇപ്പോൾ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തിരിക്കുകയാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. പോറ്റിക്ക് സന്നിധാനത്തുള്ള സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന് എസ്‌ഐടിക്ക് ശബരിമലയിലെ ജീവനക്കാരും മൊഴി നൽകിയിരുന്നു. പോറ്റിയെ സ്‌പോൺസറാക്കി എത്തിച്ചതിൽ തന്നെ തന്ത്രിക്ക് പങ്കുണ്ട്. തന്ത്രിക്ക് ശമ്പളം സർക്കാരാണ് നൽകുന്നത് എന്നതിനാൽ അഴിമതി നിരോധന നിയമത്തിന് കീഴിൽ അദ്ദേഹവും വരുമെന്ന് അന്വേഷണ സംഘം മനസിലാക്കി.
ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ മാത്രമാണ് അന്വേഷണസംഘം തന്ത്രിയിലേക്ക് അന്വേഷണം പോകുമെന്ന് സൂചിപ്പിച്ചത്. നേരത്തെ പദ്‌മകുറിന്റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്കൊന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നില്ല. ഇതിൽ തനിക്ക് അപകടമില്ല എന്ന് തന്നെ തന്ത്രി കരുതിയിരിക്കണം.അതിനാൽ മുൻപ് മൊഴിനൽകാനെത്തിയതുപോലെ അദ്ദേഹം ഇന്ന് എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. ആറ്റിങ്ങലിലെ കേന്ദ്രത്തിലാണ് ആദ്യം ചോദ്യംചെയ്യലുണ്ടായത്.പിന്നീട് ഈഞ്ചയ്‌ക്കലിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. ഇന്നുതന്നെ കൊല്ലത്ത് ജഡ്‌ജിയുടെ ചേമ്പറിൽ അദ്ദേഹത്തെ ഹാജരാക്കും. പദ്‌മകുമാറും പോറ്റിയും രാജീവരരുടെ പങ്കിനെക്കുറിച്ച് എന്താണ് പറഞ്ഞതെന്നറിയാൻ ഇനി റിമാൻഡ് റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |