SignIn
Kerala Kaumudi Online
Friday, 15 May 2026 6.17 PM IST

കോഴിക്കോട് പുറമേരിയിൽ സ്ഫോടനം; സ്കൂൾ ബസിന്റെ ടയർ കയറി ഇറങ്ങിയ ഉടൻ പൊട്ടിത്തെറിച്ചു

kozhikode-blast-

കോഴിക്കോട്: പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോകുന്നതിനിടെ റോഡിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കോഴിക്കോട് പുറമേരി ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. നിറയെ കുട്ടികളുമായി വന്ന ബസ് സ്‌ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനാണ് പൊട്ടിത്തെറി ഉണ്ടായത്.


സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ബസിന്റെ ടയറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സ്‌ഫോടനത്തിന്റെ തീവ്രതയും സ്‌ഫോടകവസ്തുവും ഏതാണെന്ന് കണ്ടെത്താൻ ഫോറൻസിക് വിദഗ്‌‌ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, BLAST, PURAMERI, SCHOOLBUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA