
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ഫണ്ടിംഗ് വിഭാഗത്തിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പിനു അവസരം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ,എൻജിഒ സിഎസ്ആർ പ്രോജക്ടുകൾ എന്നിവയിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉദ്യോഗാർത്ഥികൾക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും എംഎസ് ഓഫീസ് കൈകാര്യം ചെയ്യാനുള്ള അറിവും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർക്ക് (https://sl1nk.com/fundingasap) എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |