
ശ്രദ്ധേയമായി മൈ വാർഡ് ടെക്‌സ്‌ഫിയർ പ്രോഗ്രാം
കണ്ണൂർ: ഗ്രാമങ്ങളിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അറിവുകളും ഒരുക്കി വിപ്ളവം സൃഷ്‌ടിക്കാനുള്ള ടാൽറോപിന്റെ മൈ വാർഡ് സ്റ്റാർട്ടപ്പ് സേവനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ കണ്ണൂർ ജില്ലാതല വിപണനോദ്‌ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
പ്രോഗ്രാമിനോടനുബന്ധിച്ച് വെർച്വൽ റിയാലിറ്റി, എ.ഐ ടൂളുകൾ, റോബോട്ടിക് ഡിവൈസുകൾ, ഹൈഎൻഡ് ഗെയിമിംഗ് സോണുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, ടെക് ഡെമോകൾ തുടങ്ങിയവയുടെ പ്രദർശനം കൗതുകമായി.
ഗ്രാമത്തിലെ എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനാണ് മൈ വാർഡ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥ, ഉത്സവങ്ങൾ,, നാട്ടിലെ ചെറുതും വലുതുമായ പരിപാടികൾ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുവാനും തട്ടിപ്പുകളെ നേരിടാനും സമൂഹത്തിനെ പ്രാപ്തരാക്കുകയാണ് മൈ വാർഡ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യമെന്ന് ഫൗണ്ടറും സി.ഇ.ഒയുമായ ശ്രാവൺ നാരായൺ പറഞ്ഞു.
ശ്രാവൺ തന്റെ പതിനേഴാം വയസ്സിലാണ് മുഹമ്മദ് ഇർഷാദ്, കെ. ശ്രീനന്ദ് എന്നിവരോടൊപ്പം ചേർന്ന് മൈ വാർഡ് സ്റ്റാർട്ടപ്പിന് രൂപം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |