
കണ്ണൂർ: ഇരിട്ടി വിളക്കോട്ട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റതിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരെന്ന് ആരോപണം. എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം നൈസാം പുഴക്കരയ്‌ക്കാണ് വെട്ടേറ്റത്. ഞായറാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്.
പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ബൈക്കിലും കാറിലുമെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് നിസാം മൊഴി നൽകി. പ്രദേശത്ത് എംഎസ്എഫ്, എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |